ജമ്മുകാശ്‌മീരിലെ രജൗരിയിൽ 'അജ്ഞാത രോഗം' ബാധിച്ച് 16 പേർ മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ സമിതിയെ നിയോഗിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രജൗരി ജില്ലയിലെ ബുദാൽ ഗ്രാമത്തിൽ ആറാഴ്ചയ്ക്കിടെ 16 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ആരോഗ്യമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് സമിതിയെ നയിക്കുന്നതെന്നാണ് വിവരം.