ലോക്‌സഭ മണ്ഡല പുനര്‍നിര്‍ണയത്തിൽ രാഷ്ട്രപതിയെ കണ്ട് നിവേദനം നൽകാൻ തമിഴ്നാട് വിളിച്ച സംയുക്ത കർമ്മ സമതി യോഗത്തിൽ തീരുമാനം. മുഖ്യമന്ത്രിമാരും പാർട്ടി പ്രതിനിധികളും ഒന്നിച്ച് രാഷ്ട്രപതിയെ കാണും. പാർലമെൻ്റിലും യോജിച്ച് നീങ്ങാനും ഇതിനായി എംപിമാരുടെ കോർ കമ്മിറ്റി രൂപീകരിക്കാനും യോഗത്തിൽ തീരുമാനം.