ബോളിവുഡ് നടന്‍ സുശാന്ത് സിങ് മരിച്ച സംഭവത്തില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് സിബിഐ. സുശാന്തിന്റെ മരണകാരണം ആത്മഹത്യ തന്നെയെന്ന്് സിബിഐ വ്യക്തമാക്കി. മുംബൈ കോടതിയിലാണ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അതേസമയം സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തും നടിയുമായ റിയ ചക്രവര്‍ത്തിക്ക് പങ്കുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സുശാന്തിന്റെ മരണം ആത്മഹത്യയാണെന്ന് നേരത്തെ മുംബൈ പൊലീസും വ്യക്തമാക്കിയിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ അട്ടിമറിയുണ്ടെന്ന കുടുംബത്തിന്റെ ആവശ്യപ്രകാരം കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും, നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും അന്വേഷിച്ചിരുന്നു. പിന്നാലെയാണ് സിബിഐ കേസ് ഏറ്റെടുക്കുന്നത്. 2020 ജൂണ്‍ 14നാണ് സുശാന്തിനെ മുംബൈയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.