Share this Article
Union Budget
സ്വന്തം വീട്ടിൽ പോകണമെന്ന് പറഞ്ഞു; ഭാര്യയെ തിളക്കുന്ന കഞ്ഞിയിലേക്ക് തല മുക്കിപിടിച്ച് കൊലപ്പെടുത്താൻ ശ്രമം; അറസ്റ്റിലായ ഭർത്താവ് റിമാൻഡിൽ
വെബ് ടീം
posted on 05-03-2025
1 min read
HUSBAND

തൃശൂർ: ഭാര്യയെ തിളക്കുന്ന കഞ്ഞിയിലേക്ക് തല മുക്കിപിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് റിമാൻഡിൽ.കുറ്റിച്ചിറ വെട്ടിക്കുഴി സ്വദേശിയായ യുവതിയെ ഗുരുതരമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവായ കുറ്റിച്ചിറ വെട്ടിക്കുഴി പുലികുന്നേൽ വീട്ടിൽ ഡെറിനെയാണ്  (30) വയസ്സ്)  അറസ്റ്റ് ചെയ്തത്.യുവതി സ്വന്തം വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞതിന്റെ  വിരോധത്തിൽ മദ്യപിച്ചെത്തിയ ഡെറിൻ യുവതിയെ വീടിനുള്ളിൽ വച്ച് ആക്രമിക്കുകയും, കൈകൊണ്ട് മുഖത്തടിക്കുകയും, കഴുത്ത് ഞെക്കി പിടിച്ച് അടുക്കളയിലേക്ക് തള്ളികൊണ്ടുപോയി തിളക്കുന്ന കഞ്ഞിയിലേക്ക് തല മുക്കി പിടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ്.

സംഭവത്തെ തുടർന്ന് യുവതി ചാലക്കുടി താലൂക്ക്  ആശുപത്രിയിൽ ചികിത്സയിലാണ്. ഒളിവിൽ പോയ ഡെറിനെ തുടര ന്വേഷണങ്ങൾക്കും തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS ന് കിട്ടിയ രഹസ്യ വിവരത്തിന്റെയും  അടിസ്ഥാനത്തിലാണ്  ചായ്പാൻകുഴി എന്ന സ്ഥലത്തു നിന്നും അറസ്റ്റ് ചെയ്തത്.ഡെറിനു അതിരപ്പിള്ളി പൊലിസ് സ്റ്റേഷനിൽ ഒരു വധശ്രമ കേസും, വെള്ളിക്കുളങ്ങര പൊലിസ് സ്റ്റേഷനിൽ 2013, 2020, 2022, വർഷങ്ങളിൽ ഓരോ അടിപിടി കേസുകളും 2025 ൽ സ്വന്തം സഹോദരിയെ ആക്രമിച്ച കേസിലെ അടക്കം 6 ഓളം ക്രിമിനൽ കേസുകളിലെ പ്രതിയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories