അതിരപ്പിള്ളിയിലെ കാലില്‍ പരിക്കേറ്റ കാട്ടുകൊമ്പന്‍ ഏഴാറ്റുമുഖം ഗണപതിയെ ഡോക്ടര്‍ നിരീക്ഷിച്ചു. കാല് ഉളുക്കിയതോ, മുറിവേറ്റതോ ആകാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ആനയെ വരും ദിവസങ്ങളിലും നിരീക്ഷിക്കും.
കഴിഞ്ഞ ദിവസമാണ് ആനയെ കാലിന് പരിക്കേറ്റ നിലയില്‍ പ്രദേശവാസികള്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. ഇതോടെ വെറ്റിനറി ഡോക്ടര്‍ ബിനോയിയുടെ നേതൃത്വത്തിലുള്ള വനം വകുപ്പ് സംഘം ആനയെ നിരീക്ഷിക്കുകയായിരുന്നു. അതിനിടെ ആനയെ ചികിത്സിക്കണം എന്ന് ആവശ്യപ്പെട്ട് വന്യജീവി സംരക്ഷകര്‍ വനം മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.