പഠനത്തിനിടയിലും മണ്ണില്‍ പൊന്ന് വിളയിച്ച് സഹോദരങ്ങള്‍. തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശികളായ എമില, ബ്യൂല എന്നിവരാണ് പഠനത്തിരക്കിനിടയിലും ജൈവ പച്ചക്കറി കൃഷി ചെയ്ത് വിജയം കൊയ്തത്.കഴിഞ്ഞ സെപ്തംമ്പര്‍ മാസത്തിലാണ് കുട്ടികള്‍ കൃഷിക്ക് തുടക്കം കുറിച്ചത്. സ്‌കൂളില്‍ പോകുന്നതിനു മുന്‍പ് തന്നെ കുട്ടികള്‍ കൃഷിയിടത്തിലെത്തും. പത്ത് സെന്റ് സ്ഥലത്ത് ഇപ്പോള്‍ ഏകദേശം വിളവെടുപ്പിന് തയ്യാറായി പടവലം, കൈപ്പക്ക, വള്ളിപയര്‍, തക്കാളി, വഴുതന,എന്നിവ സമൃദ്ധമായി വിളഞ്ഞിട്ടുണ്ട്. കുട്ടികള്‍ക്ക് കൂട്ടായി ഒഴിവ്‌സമയങ്ങളില്‍ ചേട്ടന്‍ ഏബലും സഹായത്തിനെത്തും. കൃഷിക്ക് അച്ഛന്‍ റോണിയുടേയും, അദ്ധ്യാപികയായ അമ്മ സിജിയുടേയും, ഏങ്ങണ്ടിയൂര്‍ കൃഷി ഓഫീസറുടേയും പൂര്‍ണ പിന്തുണയുണ്ടെന്ന് കുട്ടികള്‍ .പൂര്‍ണമായി ജൈവ വളം ഉപയോഗിച്ചാണ് ഇവര്‍ കൃഷിനടത്തുന്നത്. ഏങ്ങണ്ടിയൂര്‍ സെന്റ് തോമസ് ഹൈസ്‌ക്കൂളിലെ വിദ്യാത്ഥികളാണ് ഈ കുട്ടി കര്‍ഷകര്‍.