ഇറിഡിയം തട്ടിപ്പില്‍ ആദ്യ കേസെടുത്ത് പൊലീസ്. തൃശൂര്‍ ഇരിങ്ങാലക്കുട സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മാപ്രാണം സ്വദേശിയില്‍ നിന്ന് പണം തട്ടിയെന്ന പരാതിയിലാണ് എഫ് ഐ ആര്‍. പെരിഞ്ഞനം സ്വദേശി ഹരിദാസ് അടക്കം മൂന്നു പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. തട്ടിപ്പിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടതിന് പിന്നാലെയാണ് പൊലീസ് നടപടി. തൃശൂര്‍, പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ചു 500 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് വിലയിരുത്തല്‍.