Share this Article
Union Budget
പട്ടാപ്പകൽ ജീവനക്കാരെ കത്തിമുനയിൽ ബന്ദിയാക്കി ബാങ്ക് കൊള്ള; ക്യാഷ് കൗണ്ടർ തല്ലിപ്പൊളിച്ച് പണം കവർന്നു
വെബ് ടീം
posted on 14-02-2025
1 min read
BANK

തൃശൂർ:പട്ടാപ്പകൽ ബാങ്കിൽ കവർച്ച.ഫെഡറൽ ബാങ്കിന്റെ തൃശൂർ പോട്ട ബ്രാഞ്ചിലാണ് കത്തികാട്ടി കവർച്ച നടന്നത്. ക്യാഷിയറേ ബന്ധിയാക്കി കൊണ്ടായിരുന്നു കവർച്ച. പണം കവർന്നയാൾ ബൈക്കിൽ രക്ഷപ്പെട്ടു. ക്യാഷ് കൗണ്ടറിൽനിന്നു ലക്ഷക്കണക്കിന് രൂപ കവർന്നെന്നാണ്റിപ്പോർട്ട് . മുഖംമൂടി ധരിച്ചെത്തിയ ആളാണ് മോഷണം നടത്തിയതെന്നാണ് വിവരം. ഉച്ചയോടെ ജീവനക്കാർ ഭക്ഷണം കഴിക്കാൻ ഒരുങ്ങുമ്പോഴായിരുന്നു കവർച്ച. ബൈക്കിലെത്തിയ മോഷ്ടാവ് കസേര ഉപയോഗിച്ച് കാഷ് കൗണ്ടറിന്റെ ഗ്ലാസ് തല്ലിത്തകർത്താണ് പണം അപഹരിച്ചത്. ശേഷം കത്തി കാട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നു എസ്പി ബി. കൃഷ്ണകുമാർ പറഞ്ഞു.തുടർന്നു കയ്യിൽ കിട്ടിയ കറൻസികൾ എടുത്ത ശേഷം രക്ഷപെടുകയായിരുന്നു. തിരക്കേറിയ ജംക്ഷനിൽ പട്ടാപ്പകലായിരുന്നു കവർച്ച. പണം അപഹരിച്ച ശേഷം ഇയാൾ സ്കൂട്ടറിൽ കയറി സ്ഥലം വിടുകയായിരുന്നു. ചാലക്കുടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ബാങ്കിൽ ആ സമയം എട്ടു ജീവനക്കാരാണ് ഉണ്ടായിരുന്നത്.

സ്ഥലത്ത് വൻ പൊലീസ് സന്നാഹം എത്തിയിട്ടുണ്ട്. നഷ്ടപ്പെട്ട പണത്തിന്റെ കണക്ക് എടുത്തുകൊണ്ടിരിക്കുകയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories