തൃശ്ശൂർ പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം നിയമോപദേശം തേടും. അഡ്വക്കേറ്റ് ജനറലിനോടാണ് നിയമപദേശം തേടുക. വേല വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നൽകിയത് ഉൾപ്പെടെയുള്ളവ ചൂണ്ടിക്കാട്ടിയാണ് നിയമപദേശം തേടുക. വെടിക്കെട്ട് നടത്താൻ എന്തെങ്കിലും നിയമ സാധുത ഉണ്ടോ എന്ന് അരായുകയാണ് നിയമോപദേശം തേടുന്നതിന്റെ ലക്ഷ്യം. മാഗസിനിൽ നിന്നും ഫയർ ലൈനിലേക്ക് 200 മീറ്റർ ദൂരപരിധി വേണമെന്ന കേന്ദ്ര നിയമമാണ് തൃശൂർ പൂരം വെടിക്കെട്ടിനു പ്രധാന വെല്ലുവിളി.