തൃശൂര്‍ കരുവന്നൂര്‍ പനംങ്കുളത്ത് അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ കോഴികള്‍ ചത്ത നിലയില്‍. കുണ്ടായില്‍ അശോകന്റെ വീട്ടിലെ പത്തോളം കോഴികളെ ആണ് ചത്ത നിലയില്‍ കണ്ടെത്തിയത്. ഇരുമ്പ് വല കൊണ്ട് മറച്ചിരുന്ന കൂടിന്റെ അടിഭാഗത്തെ മണ്ണ് നീക്കിയാണ് ജീവി അകത്ത് കയറിയത്. കുറുനരിയുടെ ആക്രമണമാകാനാണ് സാധ്യത എന്നാണ് നിഗമനം.