തൃശൂർ കുന്നംകുളം തെക്കേപുറത്ത് വീട് കുത്തിത്തുറന്ന് കവർച്ച. സ്വർണവും പണവും വിലപിടിപ്പുള്ള മദ്യവും കവർന്നു.തെക്കേപ്പുറം സ്വദേശി രാജന്റെ വീട്ടിലാണ് മോഷണം നടന്നത്.
രാജൻ കുടുംബമായി മുംബൈയിൽ താമസിച്ചു വരികയാണ്. കഴിഞ്ഞ 30നാണ് നാട്ടിലെത്തി ബോംബെയിലേക്ക് തിരിച്ചു പോയത്. അയൽവാസി വീട് വൃത്തിയാക്കാൻ എത്തിയ സമയത്താണ് മുൻവശത്തെ വാതിലിൽ ആയുധം ഉപയോഗിച്ച് തിക്കി തുറന്ന നിലയിൽ കണ്ടത്.
തുടർന്ന് നടത്തിയ പരിശോധനയിൽ അലമാറിയ സൂക്ഷിച്ച 82,000 രൂപയും രണ്ട് ഗ്രാമിന്റെ സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള മദ്യവും നഷ്ടപ്പെട്ടതായി കണ്ടെത്തി. കുന്നംകുളം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മേഖലയിലെ സിസിടിവി ക്യാമറകൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് മോഷ്ടാവിനായി അന്വേഷണം ആരംഭിച്ചു.