Share this Article
കോണിപ്പടിയിൽ നിന്ന് വീണതെന്ന് ആശുപത്രിയില്‍ പറഞ്ഞു; ചികിത്സയിലിരിക്കെ മരണം; മകന്‍ അറസ്റ്റില്‍
വെബ് ടീം
posted on 26-03-2024
1 min read
/SON ARRESTED IN FATHER DEATH

തൃശൂർ: ചാലക്കുടി പരിയാരം വര്‍ഗീസ് തലയ്ക്കടിയേറ്റു കൊല്ലപ്പെട്ട കേസില്‍ മകന്‍ പോള്‍ അറസ്റ്റിലായി. വീണു മരിച്ചതെന്ന് പറ‍ഞ്ഞ് ആശുപത്രിയിലെത്തിച്ചയാളെ  മദ്യലഹരിയിൽ മകന്‍ തലയ്ക്കടിച്ചു കൊന്നതാണെന്ന് പൊലീസ് കണ്ടെത്തി. ചാലക്കുടി പരിയാരത്ത് 54 കാരൻ വർഗീസ്കോണിപടിയിൽ നിന്ന് താഴെ വീണ് മരിച്ചെന്നാണ് ആദ്യം കരുതിയത്. തലയിലും മുഖത്തും മർദ്ദനമേറ്റതായി കണ്ടെത്തിയത് പോസ്റ്റ് മോർട്ടത്തിൽ. വീട്ടുജോലിക്കാരനെ ചോദ്യം ചെയ്തപ്പോൾ സത്യം തെളിഞ്ഞു.

കഴിഞ്ഞ ബുധനാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. തലക്ക് പരിക്കേറ്റ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു ചാലക്കുടി പോലീസ് കേസെടുത്തത്. തുടർന്ന് ഫോറൻസിക് വിഭാഗവും വിരലടയാള വിദഗ്ദരും പരിയാരത്തെ വീട്ടിലെത്തി പരിശോധന നടത്തി. പോലീസ് ബന്ധുക്കളുടെയും മകന്റെയും മൊഴിയെടുത്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് കൊലപാതകം സ്ഥിരീകരിച്ചത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ മകന്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories