തൃശൂർ ഗവൺമെന്റ് ലോ കോളേജിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. സംഭവത്തിൽ എസ്.എഫ്.ഐ- കെ.എസ്.യു പ്രവർത്തകർക്ക് പരിക്ക്. കെ.എസ്.യു പ്രവർത്തകനായ മോസസ്, എസ്എഫ്ഐ പ്രവർത്തകനായ റുവൈസ് എന്നിവർക്കാണ് പരിക്കേറ്റത്.
ഉച്ചക്ക് 12 മണിക്കാണ് വിദ്യാർഥികൾ സംഘം ചേർന്ന് ക്ലാസ് മുറിയിൽ ഏറ്റുമുട്ടിയത്. അച്ചടക്ക നടപടിയുടെ ഭാഗമായി സംഘർഷത്തിൽ ഉൾപ്പെട്ട നാല് വിദ്യാർഥികളെ കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. എസ്.എഫ്.ഐ പ്രവർത്തകരായ മുഹമ്മദ് റുവൈസ്, ഭരത് രാജ്, മാനസ് മധു എന്നിവരെയും കെ.എസ്.യു പ്രവർത്തകനായ മോസസ് സോജനെയുമാണ് സസ്പെൻഡ് ചെയ്തത്.ഇരു വിഭാഗത്തിന്റെയും പരാതിയിൽ തൃശൂർ വെസ്റ്റ് പൊലീസ് കേസെടുത്തു.