തൃശ്ശൂർ പുത്തൂർ ചോച്ചേരി കുന്നത്ത് പറമ്പിൽ തീപിടിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ചോച്ചേരി കുന്ന് ശ്രീ സുബ്രമണ്യസ്വാമിക്ഷേത്രത്തിന് താഴെയുള്ള പറമ്പിൽ ആണ് തീ പടർന്നുപിടിച്ചത്. ക്ഷേത്രത്തിൽ പൂയ്യ ആഘോഷ പരിപാടികൾ നടക്കുന്ന സമയത്താണ് തീപ്പിടുത്തം ശ്രദ്ധയിൽ പെട്ടത്.
ക്ഷേത്രത്തിൽ വന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്തതിനു താഴെയാണ് തീപ്പിടുത്തം ഉണ്ടായത് ഉടൻ തന്നെ വാഹനങ്ങൾ മാറ്റിയതിനാൽ വാഹങ്ങളിലേക്ക് തീപടർന്നില്ല. വിവരമറിഞ്ഞ് തൃശ്ശൂരിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ അണച്ചു..