വീണ്ടും കാട്ടാനാക്രമണം.തൃശ്ശൂർ പീച്ചിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി മരിച്ചു.താമര വെള്ളച്ചാൽ ഊര് നിവാസി 58 വയസ്സുള്ള പ്രഭാകരനാണ് മരിച്ചത് .
സംസ്ഥാനത്ത് വീണ്ടും റാഗിങ്; കോഴിക്കോട് ഹോളി ക്രോസ് കോളേജിലെ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം
കോഴിക്കോട് എരഞ്ഞിപ്പാലം ഹോളിക്രോസ് കോളജിൽ ഒന്നാംവർഷ വിദ്യാർത്ഥിക്ക് നേരെ ക്രൂര മർദ്ദനം. റാഗിങ്ങിൽ ഒന്നവർഷം വിദ്യാർത്തിയുടെ തലക്കും കാലിനും പരികേറ്റു. സംഭവത്തിൽ ആറ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തതായി കോളജ് പ്രിൻസിപ്പൽ ഷൈനി ജോർജ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഒന്നാം വർഷ ബി ബി എ വിദ്യാർത്ഥിയെ കോളജിലെ മൂന്നാo വർഷ ബിരുദ വിദ്യാർത്ഥികളായ മുഹമ്മദ് സിനാൻ, ഗൗതം കൂടാതെ മറ്റ് 4 വിദ്യാർത്ഥികൾ ചേർന്ന് മർദിച്ചത്. മർദ്ദനത്തിൽ വിദ്യാർത്തിയുടെ തലക്കും കാലിനും പരികെറ്റിട്ടുണ്ട്.
ഒന്നാം വർഷ വിദ്യാർത്ഥി കൂളിംഗ് ഗ്ലാസ് വെച്ചതാണ് സീനിയർ വിദ്യാർത്ഥികളെ പ്രകോപിപ്പിച്ചത്. ഇത്തരം ഒരു സംഭവം കോളജിൽ ആദ്യമായാണ്. സംഭവത്തിൽ പരതി ലഭിച്ച ഉടൻ തന്നെ സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളെ കോളജിൽ നിന്ന് സസ്പെൻഡ് ചെയിതതയി കോളജ് പ്രിൻസിപ്പൽ ഷൈനി ജോർജ് പറഞ്ഞു. വിദ്യാർത്ഥിയുടെ പരാതിയെ തുടർന്ന് നടക്കാവ് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.