തൃശൂർ: എംപുരാൻ സിനിമാ വിവാദത്തിൽ പ്രതികരണവുമായി ഓർത്തഡോക്സ് സഭ തൃശൂർ മെത്രപ്പൊലീത്ത യൂഹാനോൻ മാർ മിലിത്തിയോസ്. സമൂഹമാധ്യമമായ ഫെയ്സ്ബുക്കിൽ ഇട്ട കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കുറിപ്പ് ഇങ്ങനെ:
ഗാന്ധിജിയെ വധിച്ചു, ഗുജറാത്തിൽ ആയിരങ്ങളെ കൊന്നു, ബാബ്രി മസ്ജിദ് തകർത്തു, ഇപ്പോൾ ഒരു സിനിമയെ കൊന്നു. കൊലപാതകങ്ങൾ തുടരുന്നു .വൻബജറ്റിൽ പൂർത്തിയാക്കിയ എമ്പുരാൻ റിലീസ് ദിനത്തിൽ തന്നെ വിവാദത്തിലായിരുന്നു. ഒരു വിഭാഗം കാണികളുടെ മനസിനെ വേദനിപ്പിച്ചതിൽ നടൻ മോഹൻലാൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.