തൃശൂർ: 2025 ജനുവരി-ഫെബ്രുവരി മാസങ്ങളിലായി തൃശൂർ സിറ്റി പോലീസ് നശിപ്പിച്ച ലഹരി വസ്തുക്കൾ 2 കോടി 37 ലക്ഷത്തി എണ്ണായിരം രൂപ വിലമതിക്കുന്നത്. ജനുവരി മാസത്തിൽ റിപ്പബ്ളിക് ദിനത്തിനോടനുബന്ധിച്ചും ഫെബ്രുവരി മാസത്തിൽ സംത്ഥാനതലത്തിൽ നടത്തുന്ന ലഹരിക്കെതിരെ നടത്തുന്ന ഡി ഹണ്ട് ഓപ്പറേഷനുമായി ബന്ധപ്പെട്ടാണ് ലഹരിവസ്തുക്കൾ നശിപ്പിച്ചത്. ജനുവരി മാസത്തിൽ 99.120 കിലോഗ്രാം കഞ്ചാവും, 236.27 ഗ്രാം മെത്താഫിറ്റാമിനും, 500 ഗ്രാം MDMA യൂം, 5.274 കിലോഗ്രാം HASHISH ഓയിലുമാണ് സിറ്റി പൊലീസ് നശിപ്പിച്ചത്. ഫെബ്രുവരി മാസത്തിൽ 105.944 കിലോഗ്രാം കഞ്ചാവും, 95.57 ഗ്രാം മെത്തംഫെറ്റമിനുമാണ് ചിറ്റിശ്ശേരിയിലെ ഓട്ടുകമ്പനിയിൽ വച്ച് നശിപ്പിച്ചത്.ലഹരിക്കെതിരെയുള്ള തൃശൂർ സിറ്റി പോലീസിൻെറ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതപെടുത്തി പരിശോധനകൾ വ്യാപിപ്പിക്കുമെന്നും മുൻകാല ലഹരി കേസിൽ ഉൾപെട്ടവരെ നിരീക്ഷിച്ച് വരികയാണെന്നും സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ െഎ പി എസ് അറിയിച്ചു.