Share this Article
Flipkart ads
‘നിക്ഷേപവുമായി മുങ്ങി, അര കോടി രൂപയും പലിശയും നൽകുവാൻ വിധി
വെബ് ടീം
posted on 02-01-2025
1 min read
bank fd complaint updates

തൃശൂർ: നിക്ഷേപ തുക പലിശ സഹിതം  തിരിച്ചുനൽകാതിരുന്നതിനെ ചോദ്യം ചെയ്തു നൽകിയ ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ മുപ്ളിയം വാളൂരാൻ വീട്ടിൽ ജിജു ഫ്രാൻസിസ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ചെട്ടിയങ്ങാടിയിലുള്ള ധനവ്യവസായ സ്ഥാപനത്തിൻ്റെ മാനേജിങ്ങ് പാർട്ണർ തൃശൂർ വടൂക്കര സ്വദേശി ജോയ് .ഡി.പാണഞ്ചേരി, പാർട്ണർ ഭാര്യ റാണി എന്നിവർക്കെതിരെ ഇപ്രകാരം വിധിയായത്. 

ജിജു 5000000 രൂപയാണ് നിക്ഷേപിക്കുകയുണ്ടായത്. എന്നാൽ നിക്ഷേപസംഖ്യ വാഗ്ദാനം ചെയ്തതു  പോലെ പലിശസഹിതം തിരികെ നൽകുകയുണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. ആകർഷകമായ പലിശ വാഗ്ദാനം ചെയ്തു സാധാരണക്കാരിൽ നിന്നും നിക്ഷേപം സ്വീകരിച്ച് നിക്ഷേപവുമായി മുങ്ങുന്ന നടപടി തെറ്റും അനുചിത ഇടപാടുമാണെന്നും  കോടതി വിലയിരുത്തി. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരന് അരകോടി രൂപയും ആയതിന് ഹർജി തിയ്യതി മുതൽ 9 % പലിശയും നൽകുവാൻ കൽപ്പിച്ച് വിധി പുറപ്പെടുവിക്കകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories