Share this Article
Union Budget
യുവതി കിടപ്പുമുറിയിൽ മരിച്ച നിലയിൽ; സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾക്കെതിരെ ആരോപണവുമായി കുടുംബാംഗങ്ങള്‍
വെബ് ടീം
7 hours 2 Minutes Ago
1 min read
WOMEN DEAD

തൃശൂര്‍: യുവതിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കൊടുങ്ങല്ലൂര്‍ എറിയാട് യു ബസാർ പാലമുറ്റം കോളനിയിൽ വാക്കാശ്ശേരി രതീഷിന്‍റെ ഭാര്യ ഷിനി (34)യാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ഭീഷണി മൂലം ജീവനൊടുക്കിയതാണെന്നാരോപിച്ച് കുടുംബാംഗങ്ങള്‍ രംഗത്തെത്തി.

 ഇന്ന് ഉച്ചയോടെ ഒന്നിലധികം പലിശ ഇടപാട് സ്ഥാപനങ്ങളിലെ കളക്ഷൻ ഏജന്‍റുമാർ ഒന്നിച്ച് വീട്ടിലെത്തി തിരിച്ചടവ് തുക ആവശ്യപ്പെട്ട് സമ്മർദ്ദം ചെലുത്തിയിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഇതിനിടെ ഷിനി കിടപ്പുമുറിയിൽ കയറി വാതിലടക്കുകയുമായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു. വീട്ടുകാരും അയൽവാസികളും ചേർന്ന് വാതിൽ പൊളിച്ച് ഉടൻ തന്നെ ഷിനിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലാണ് ഷിനിയെ വീട്ടുകാര്‍ കണ്ടെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories