തൃശ്ശൂർ ചെറുതുരുത്തി കൊണ്ടയൂരിൽ മദ്യ ലഹരിയിൽ മകൻ അമ്മയെ ക്രൂരമായി മർദ്ദിച്ചു. കൊണ്ടയൂർ സ്വദേശി 70 വയസ്സുള്ള ശാന്തയ്ക്ക് ആണ് മർദ്ദനമേറ്റത്. സാരമായി പരിക്കേറ്റ ശാന്തയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേശമംഗലം ഗ്രാമപഞ്ചായത്തിലെ കൊണ്ടയൂരില്‍ ഇന്നലെ രാത്രിയിലായിരുന്നു സംഭവം. വീട്ടില്‍ ഇരുവരും മാത്രമാണ് താമസിക്കുന്നത്. മദ്യ ലഹരിയില്‍ എത്തിയ മകന്‍ സുരേഷ് അമ്മയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.രാത്രി തുടങ്ങിയ മര്‍ദ്ദനം വെളുക്കുവോളം തുടര്‍ന്നു.
രാവിലെ ഗ്യാസ് സിലിന്‍ഡര്‍ ഇറക്കാന്‍ എത്തിയ തൊഴിലാളികളാണ് അവശനിലയില്‍ കിടക്കുന്ന ശാന്തയെ കണ്ടെത്തിയത്. ഉടന്‍ നാട്ടുകാര്‍ ചേര്‍ന്ന് ശാന്തയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് നാട്ടുകാരാണ് വിവരം ചെറുതുരുത്തി പോലീസിനെ അറിയിച്ചത്. പൊലീസ് എത്തി സുരേഷിനെ കസ്റ്റഡിയിലെടുത്തു.രണ്ടു വര്‍ഷം മുമ്പ് ജേഷ്ഠ സഹോദരന്‍ സുബ്രഹ്‌മണ്യനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സുരേഷ്.