തൃശൂർ പെരുമ്പിലാവ് ഒറ്റപിലാവിൽ തണത്തറ പാലത്തിനു സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് ബൈക്കിലെത്തിയ അജ്ഞാതൻ പെട്രോൾ ബോംബ് എറിഞ്ഞു.പാലവളപ്പിൽ ഹൈദരാലിയുടെ ഉടമസ്ഥതയിലുള്ള കൃഷി സ്ഥലത്തേക്കാണ് ബോംബ് എറിഞ്ഞത്. കൃഷിസ്ഥലം മറച്ചിരുന്ന തുണി, ചുറ്റുവേലി, വാഴകൾ എന്നിവ കത്തി നശിച്ചു. കൃഷിയിടത്തിൽ സ്ഥാപിച്ച സിസിടിവി ക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. കുന്നംകുളം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.