തൃശ്ശൂർ: യുകെയിലേക്ക് വിസ ശരിയാക്കിത്തരാമെന്ന് പറഞ്ഞു പണം തട്ടിയെടുത്ത രണ്ടുപേർ പിടിയിൽ. വിസത്തട്ടിപ്പിൽ ആളൂരിൽ യുവതിയടക്കം രണ്ടു പേരാണ് പിടിയിലായത്.പുത്തൻചിറ സ്വദേശിനി നിമ്മി, സുഹൃത്ത് പത്തനാപുരം സ്വദേശി അഖിൽ എന്നിവരെയാണ് ആളൂർ പോലീസ് പിടികൂടിയത്.
ആളൂർ സ്വദേശിയായ യുവാവിൽ നിന്നും 22 ലക്ഷത്തോളം രൂപയാണ് പ്രതികൾ തട്ടിയെടുത്തത്