തൃശൂർ കണ്ണേങ്കാവ് പൂരത്തിനിടെ ആന ഇടഞ്ഞു.പൂരം എഴുന്നള്ളിപ്പിനായി ആനകൾ ഇറങ്ങുമ്പോഴായിരുന്നു സംഭവം. വടക്കും നാഥൻ ശിവൻ എന്ന ആനയാണ് ഇടഞ്ഞത്. മൂന്ന് മണിയോടെ ഇടഞ്ഞ ആനയെ എലിഫന്റ് സ്ക്വാഡും പാപ്പാന്മാരും ചേർന്ന് തളച്ചെങ്കിലും ആന ക്ഷേത്ര നടയിൽ തന്നെ നിലയുറപ്പിച്ചു.
രണ്ട് മണിക്കൂറോളം ആന ക്ഷേത്രനടയിൽ ഇടഞ്ഞ് തന്നെ നിന്നു. ഈ സമയമത്രയും ആനയുടെ ഒന്നാം പാപ്പാൻ ആനപ്പുറത്ത് തന്നെ ഉണ്ടായിരുന്നു.തുടർന്ന് അഞ്ച് മണിയോടെ ലോറി എത്തിച്ച് ആനയെ ക്ഷേത്രനടയിൽ നിന്ന് മാറ്റിയതിന് ശേഷമാണ് എഴുന്നള്ളിപ്പ് ചടങ്ങുകൾ ആരംഭിച്ചത്.