തൃശൂര്‍ പഴയന്നൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പന്നി പടക്കം പൊട്ടിയ കേസില്‍ 5 പേര്‍ പിടിയില്‍. പാലക്കാട് സ്വദേശികളായ സനീഷ്, മോനു, പ്രകാശന്‍, രാജേഷ്, രഞ്ജിത്ത് എന്നിവരാണ് അറസ്റ്റിലായത്. സ്ഥിരമായി പന്നിയിറച്ചി വില്‍പ്പന നടത്തുന്ന സംഘമാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. പ്രതികളുടെ വീട്ടില്‍ നിന്നും പാകം ചെയ്ത പന്നിയിറച്ചിയും പന്നിപ്പടക്കവും കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് സ്‌കൂളിന്റെ വരാന്തയില്‍ കുട്ടികള്‍ കളിക്കുന്നതിനിടെ പന്നിപ്പടക്കം പൊട്ടിത്തെറിച്ചത്.