തൃശൂര്‍ കുന്നംകുളം പാര്‍ക്കാടി പൂരത്തില്‍ സംഘര്‍ഷം. രണ്ട് പൊലീസുകാര്‍ അടക്കം നാലുപേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ അഞ്ഞൂര്‍ കമ്പനിപ്പടി സെന്ററിലായിരുന്നു സംഘര്‍ഷം. കോസ്‌കോ ആഘോഷ കമ്മിറ്റി അംഗങ്ങളായ അഞ്ഞൂര്‍ സ്വദേശികളായ വിനോദ്, സുനേഷ് എന്നിവര്‍ക്കാണ് പോലീസ് ലാത്തി ചാര്‍ജ്ജില്‍ പരിക്കേറ്റത്. സിപിഒ നിഖില്‍, അതുല്‍ കൃഷ്ണ എന്നീ പൊലീസുകാര്‍ക്കും പരിക്കേറ്റു.