Share this Article
Union Budget
വീടിൻ്റെ പൂട്ട് പൊളിച്ച് മോഷണം; പത്ത് പവനോളം സ്വർണാഭരണങ്ങൾ മോഷണം പോയി
വെബ് ടീം
posted on 31-01-2025
1 min read
investigastion image

തൃശ്ശൂർ ഇരിങ്ങാലക്കുട കാറളത്ത് നന്തിയിലെ ഗെയ്ൽ ഓഫിസിന് സമീപം താമസിക്കുന്ന പൊന്നാരി പ്രേമൻ്റെ വീട്ടിലാണ് മോഷണം നടന്നത്. പ്രേമൻ്റെ സഹോദരനെ ആശുപത്രിയിൽ കൊണ്ടുപോയി തിരികെ വന്നപോഴാണ് മോഷണ വിവരം അറിയുന്നത്. പ്രേമൻ്റെ ഭാര്യ ജോലിയ്ക്കും മക്കൾ സ്കൂളിലും പോയതിനാൽ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ആശുപത്രിയിൽ നിന്നും വന്നപ്പോൾ വീടിൻ്റെ മുൻവാതിലിൻ്റെ പൂട്ട് തകർത്ത നിലയിൽ കണ്ടതിനെ  തുടർന്ന് നടത്തിയ പരിശോധനയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ ഭരണങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. പിൻവശത്തെ വാതിൽ തുറന്നു കിടന്നിരുന്ന നിലയിലും  ആയിരുന്നു. മോഷ്ടാവ് ഇത് വഴി രക്ഷപെട്ടിരിക്കാം എന്നാണ് നിഗമനം. കാട്ടൂർ എസ്എച്ച്ഒ  ബൈജുവിൻ്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്ത് പരിശോധന നടത്തി. പ്രദേശത്തെ സിസിടിവികൾ ഉൾപ്പെടെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories