തൃശ്ശൂർ അതിരപ്പിള്ളി വെറ്റിലപ്പാറയിൽ ഇറങ്ങിയ കാട്ടാനയെ ഓടിക്കാൻ വനം വകുപ്പ് പൊട്ടിച്ച പടക്കത്തിൽ നിന്ന് എണ്ണപ്പനയ്ക്ക് തീപിടിച്ചു.
എണ്ണപ്പന തോട്ടത്തിൽ ഇറങ്ങിയ കാട്ടാനയെ ഓടിക്കാൻ തോട്ടത്തിൽ വച്ച് പടക്കം പൊട്ടിച്ചതോടെയാണ് പനയ്ക്ക് തീ പിടിച്ചത്.
. ഒരു എണ്ണപ്പന പൂർണ്ണമായും കത്തി നശിച്ചു. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ഒടുവിൽ ചാലക്കുടിയിൽ നിന്നുള്ള ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.