തൃശൂർ അതിരപ്പിള്ളി വെറ്റിലപ്പാറയിലെ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.വെറ്റിലപ്പാറ അരൂർമുഴിയിലാണ് കാട്ടാന ഇറങ്ങിയത്.
രാത്രി മുഴുവൻ ജനവാസ മേഖലയിൽ തമ്പടിച്ച കാട്ടാന വ്യാപകമായ കൃഷിനാശം വരുത്തി..കാളിയങ്ങര സലീമിന്റെ വീട്ടുപറമ്പിൽ നിലയുറപ്പിച്ച കാട്ടാനയെ രാവിലെ ഏഴരയോടെയാണ് തുരത്തിയത്.
വേനൽ ശക്തമാകുന്നതിന് മുൻപ് തന്നെ വന്യജീവി ശല്യം രൂക്ഷമായതിന്റെ ആശങ്കയിലാണ് അതിരപ്പിള്ളി മേഖലയിൽ ഉള്ളവർ.