തൃശൂരിൽ മത്സ്യബന്ധനത്തിന് പോയി കടലിൽ കുടുങ്ങിയ 2 ബോട്ടുകളും 19 മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് - എന്‍ഫോഴ്‌സ്‌മെന്റ് റെസ്‌ക്യൂ സംഘം രക്ഷപ്പെടുത്തി കരയ്ക്ക് എത്തിച്ചു. മുനക്കകടവ് ഫിഷ് ലാന്‍ഡിംഗ് സെന്ററില്‍ നിന്നും പുലര്‍ച്ചെ മത്സ്യബന്ധനത്തിന് പോയ മേരി മാത 2 എന്ന ബോട്ടും, അൽഫത്ത് ബോട്ടുമാണ് ആണ് കടലിൽ കുടുങ്ങിയത്.
മുനക്കകടവ് ഫിഷ് ലാന്‍ഡിംഗ് സെന്ററില്‍ നിന്നും കഴിഞ്ഞദിവസം മത്സ്യബന്ധനത്തിന് പോയ മേരി മാത 2 എന്ന ബോട്ടും വെള്ളിയാഴ്ച മത്സ്യബന്ധനത്തിന് പോയഅല്‍ഫത്ത് ബോട്ടുമാണ് കടലില്‍ കുടുങ്ങിയത്. കരയില്‍ നിന്നും 19 കിലോമീറ്റര്‍ അകലെയാണ് മേരിമാത ബോട്ട് എഞ്ചിന്‍ നിലച്ചത്. ബോട്ടില്‍ 10 മത്സ്യത്തൊഴിലാളികള്‍ ഉണ്ടായിരുന്നു.
ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് റെസ്‌ക്യൂ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കടലില്‍ 10 നോട്ടിക്കല്‍ മൈല്‍ അകലെ വാടാനപ്പിള്ളി ഭാഗത്ത് വെച്ചാണ് മേരിമാത ബോട്ടിന്റെ എഞ്ചിന്‍ നിലച്ചത്. കൊല്ലം കാവനാട് സ്വദേശി ഹെറിന്‍ പയസിന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്.
കഴിഞ്ഞദിവസം രാവിലെയായിരുന്നു ബോട്ടും തൊഴിലാളികളും കടലില്‍ കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനില്‍ സന്ദേശം ലഭിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ മത്സ്യബന്ധനത്തിന് പോയ അല്‍ഫത്ത് എന്ന ബോട്ടിന്റെ പ്രൊപ്പല്ലറില്‍ വല ചുറ്റിയാണ് എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയത്.
ബോട്ടിലുണ്ടായിരുന്ന 9 മത്സ്യതൊഴിലാളികളെയും ഫിഷറീസ് വകുപ്പിന്റെ ബോട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു. കടലില്‍നിന്നും 5 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് പ്രൊപ്പല്ലറില്‍ വലചുറ്റി എഞ്ചിന്‍ നിലച്ചത്. തൃശ്ശൂര്‍ തളിക്കുളം സ്വദേശി മുഹമ്മദ് യൂസഫിന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്.
രാത്രി 9.30 നോടുകൂടിയാണ് ബോട്ടും തൊഴിലാളികളും കടലില്‍ കുടുങ്ങിക്കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനില്‍ സന്ദേശം ലഭിച്ചത്. ജില്ലയില്‍ ഈ ആഴ്ചയില്‍ മാത്രം ഇത് മൂന്നാമത്തെ യാനമാണ് കടലില്‍ അകപ്പെടുന്നത്.