കുന്നംകുളം അഞ്ഞൂര്‍ കമ്പനിപ്പടിയില്‍ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. 4 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയോടെ ആയിരുന്നു അപകടം.അഞ്ഞൂര്‍ സ്വദേശി സഞ്ജു, വൈലത്തൂര്‍ സ്വദേശി ഇബ്രാഹിം, കച്ചേരിപ്പടി സ്വദേശികളായ സൂര്യ, മല്ലിക എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്ന് വൈകിട്ട് ആറരയോടെയാണ് അപകടമുണ്ടായത്. കുന്നംകുളം ഭാഗത്ത് നിന്ന് അഞ്ഞൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു ബൈക്ക്. ഇതിനിടെ എതിര്‍ ദിശയില്‍ വരികയായിരുന്ന ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റ നാലുപേരെയും കുന്നംകുളം നന്മ ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഓട്ടോറിക്ഷയുടെ മുന്‍വശം പൂര്‍ണമായും ബൈക്ക് ഭാഗികമായും തകര്‍ന്നു. കുന്നംകുളം പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.