വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തൃക്കൂര്‍ സ്വദേശിയില്‍ നിന്ന് പണം തട്ടിയ കേസില്‍ യുവാവിനെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ ചിറ്റിശ്ശേരി സ്വദേശി വിനോദാണ് അറസ്റ്റിലായത്. ജപ്പാനിലെ എസ്എസ്എച്ച് ഗ്ലോബല്‍ എന്ന കമ്പനിയില്‍ ഡ്രൈവര്‍ തസ്തികയില്‍ ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞാണ് തൃക്കൂര്‍ സ്വദേശിയില്‍ നിന്ന് 3 ലക്ഷം തട്ടിയത്. ഇയാള്‍ക്കെതിരെ ഇരിങ്ങാലക്കുട, കാട്ടൂര്‍, കൊടുങ്ങല്ലൂര്‍ സ്റ്റേഷനുകളില്‍ മോഷണക്കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു.