Share this Article
Union Budget
25 കടലാമ കുഞ്ഞുങ്ങളെ കടലിലേക്ക് ഇറക്കിവിട്ടു
 25 Sea Turtle

തൃശൂര്‍ പുന്നയൂരില്‍ വന്യജീവി വകുപ്പിന്റെയും കടലാമ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സംരക്ഷിച്ചിരുന്ന കടലാമ കുഞ്ഞുങ്ങളെ കടലിലേക്ക് ഇറക്കിവിട്ടു. മുട്ടവിരിഞ്ഞ് പുറത്തിറങ്ങിയ 25 കുഞ്ഞുങ്ങളെയാണ് കടലിലേക്ക് ഇറക്കിയത്. 

വംശനാശം സംഭവിക്കുന്ന കടലാമകളെ സംരക്ഷിക്കുന്നതിനായാണ് വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ കടലാമ സംരക്ഷണ സമിതികള്‍ക്ക് രൂപം നല്‍കിയിട്ടുള്ളത്. ബ്ലാങ്ങാട്, പുത്തന്‍കടപ്പുറം, മന്നലാംക്കുന്ന് എന്നിവിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന സമിതികള്‍ മുട്ടകള്‍ ശേഖരിക്കുകയും ഇവ സുരക്ഷിതമായി വിരിയിച്ച് കുഞ്ഞുങ്ങളെ കടലിലേക്ക് ഇറക്കിവിടുകയുമാണ് ചെയ്യുന്നത്. ഈ രീതിയില്‍ 25 ആമക്കുഞ്ഞുങ്ങളെയാണ് കഴിഞ്ഞ ദിവസം കടലിലേക്ക് ഇറക്കിവിട്ടത്.

പുന്നയൂര്‍ - മന്നലാംക്കുന്ന് കടലാമ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ 2500ന് മുകളില്‍ കടലാമ കുഞ്ഞുങ്ങളെ കടലിലേക്ക് ഇറക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തിന്റെ അവസാനത്തിലും ഈ വര്‍ഷമാദ്യവും 22 ആമകളാണ് കരയിലേക്ക് കയറി വന്നത്. ഇവയില്‍ നിന്ന് ശേഖരിച്ച 2447 മുട്ടകളില്‍ ആദ്യകുഴിയിലെ 118 മുട്ടകളില്‍ വിരിഞ്ഞതാണ് 25 കുഞ്ഞുങ്ങള്‍. 45 മുതല്‍ 52 ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് മുട്ടകള്‍ വിരിയുന്നത്. 

ചില മേഖലകളിലെ കുഴികളില്‍ മുട്ട കണ്ടെത്താത്ത സാഹചര്യവുമുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ എരുമപ്പെട്ടി ഫോറസ്ററ് റെയിഞ്ച് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധനയും നടത്തുന്നു. ആളുകള്‍ക്കിടയില്‍ ബോധവല്‍ക്കരണത്തിനൊപ്പം തീരദേശ മേഖലകളില്‍ ഫോറസ്റ്റും പൊലീസും ചേര്‍ന്ന് പട്രോളിങ് നടത്തുന്നുണ്ടെും ഭാരവാഹികളായ ഹംസു പാലക്കല്‍, കമറു ഹസൈനാരകത്ത് എന്നിവര്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories