Share this Article
10000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു; വില്ലേജ് ഓഫീസർ പിടിയിൽ
വെബ് ടീം
8 hours 1 Minutes Ago
1 min read
VILLAGE OFFICER

തൃശൂ‍രിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. വെങ്ങാനല്ലൂർ വില്ലേജ് ഓഫീസർ  ശശിധരനാണ് പിടിയിലായത്

ഭൂമി സംബന്ധമായ തിരുത്തലിന് വേണ്ടിയുള്ള സ്ഥല പരിശോധനക്കായി ശശിധരൻ പരാതിക്കാരനോട് 10000 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു. ആദ്യ ഗഡു 5000 സ്ഥലപരിശോധനക്ക് വരുമ്പോൾ നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. തുട‍ർന്ന് വിജിലൻസ് കൊടുത്തു വിട്ട ഫിനോഫ്തലീൻ പുരട്ടിയ നോട്ടുകൾ പരാതിക്കാരൻ വില്ലേജ് ഓഫീസർ ശശിധരന് കൈമാറുന്നതിനിടെയാണ് പിടികൂടിയത്.

അപേക്ഷകന്റെ  അച്ഛന്റെ പേരിലുള്ള 3.65 ഏക്കർ വസ്തുവിന്റെ ഫെയർവാല്യു പുനർ നിർണയത്തിന് തൃശൂർ ആർഡിഒയ്ക്ക് കഴിഞ്ഞ സെപ്തംബറിലാണ് അപേക്ഷ നൽകുന്നത്. ശശിധരനെ തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും. വിജിലൻസ് ഡിവൈഎസ്‌പി സി ജെ ജിം പോൾ, ഇൻസ്പെക്ടർ ദിനേശ് കുമാർ, രാജൻ, പി സി ബൈജു, പി ആർ കമൽ ദാസ്, ഇ കെ ജയകുമാർ, കെ വി വിബീഷ്, സൈജു സോമൻ, ഗണേഷ്, സുധീഷ്, രഞ്ജിത്ത്, സിബിൻ, ശ്രീകുമാർ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായി.

അഴിമതി സംബന്ധിച്ച വിവരങ്ങൾ അറിയിക്കാൻ: 0487-2334200, 1064 (ടോൾ ഫ്രീ).

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories