തൃശൂർ പുതുക്കാട് റെയിൽവേ സ്റ്റേഷൻ റോഡിൽ പിക്കപ്പ് വാൻ കത്തിനശിച്ചു.കോഴിവേസ്റ്റുമായി ഊരകം ഭാഗത്തേക്ക് പോയ വാഹനമാണ് കത്തിനശിച്ചത്.ഞായറാഴ്ച്ച വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഭവം.
വാഹനത്തിൻ്റെ മുൻവശത്തുനിന്ന് പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി.ഉടൻ തന്നെ വാഹനത്തിൽ നിന്ന് തീ ആളിപടരുകയായിരുന്നു.പിക്കപ്പിൻ്റെ മുൻഭാഗം പൂർണ്ണമായും കത്തിനശിച്ചു.പുതുക്കാട് നിന്നെത്തിയ ഫയർഫോഴ്‌സാണ് തീയണച്ചത്.പുതുക്കാട് പൊലീസും സ്ഥലത്തെത്തിയിരുന്നു.