തൃശൂർ മുള്ളൂർക്കരയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മുള്ളൂർക്കര വാഴക്കോട് സ്വദേശി സുധാകരൻ ആണ് മരിച്ചത് .റെയിൽവേസ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ മാറി വാടവരമ്പ് പരിസരത്ത് തൃശൂർ ഭാഗത്തേക്കുള്ള പാളത്തിൽ ആണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ 7 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.