തൃശ്ശൂർ: പൗരസ്ത്യ കൽദായ സുറിയാനി സഭയിലെ 9 അംഗ ബോർഡ് ഓഫ് സെൻട്രൽ ട്രസ്റ്റിമാരെ മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത നിയമവിരുദ്ധമായി പുറത്താക്കിയ ഉത്തരവ് നടപ്പിലാക്കുന്നത് തടഞ്ഞ് തൃശ്ശൂർ മുൻസിഫ് കോടതി ഉത്തരവായി. പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ ഭരണഘടനക്ക് വിരുദ്ധമായി സഭാ കൗൺസിലിൻ്റെ തീരുമാനം ഇല്ലാതെ പിരിച്ചു വിട്ട ഉത്തരവിനെതിരെ ബോർഡ് ഓഫ് സെൻട്രൽ ട്രസ്റ്റിമാരായ ആൻസൻ.കെ ഡേവീസ്, എ.എം ആൻ്റണി. ജിംറീവിസ് സോളമൻ, ജോസ് ടി.എസ്, എ.വി ഷാജു എന്നിവർ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവായിട്ടുള്ളത്.
മെത്രാപ്പോലീത്തയുടെയും ഇഷ്ടക്കാരുടെയും ഏകാധിപത്യപരമായ ഭരണനടപടികൾക്കേറ്റ തിരിച്ചടിയാണ് കോടതി വിധി എന്നും, സഭയിലെ വിശ്വാസികളുടെ അവകാശങ്ങൾക്ക് സംരക്ഷണം നൽകുന്ന വിധി യാണ് ഇതെന്നും ബോർഡ് ഓഫ് സെൻട്രൽ ട്രസ്റ്റിമാർ പ്രസ്‌താവിച്ചു.