തൃശൂര്‍ മാള താണിശ്ശേരിയിൽ ബൈക്കിടിച്ച് വയോധികൻ മരിച്ചു. തെക്കൻ താണിശ്ശേരി സ്വദേശിയായ അറക്കൽ വർഗീസ് ആണ് മരിച്ചത്.
ബൈക്ക് യാത്രക്കാരനായ തെക്കൻ താണിശ്ശേരി സ്വദേശി ഇരിയാട്ടു പടയാട്ടി വീട്ടിൽ സോജനും ഗുരുതര പരിക്ക്.അപകടം നടന്ന ഉടൻതന്നെ രണ്ടുപേരെയും മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വർഗീസ് മരണപ്പെടുകയായിരുന്നു.
തലയ്ക്കു ഗുരുതര പരിക്കേറ്റ സോജനെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.