Share this Article
Flipkart ads
പുതുവത്സരാശംസകളുടെ മറവിൽ സൈബർ തട്ടിപ്പ് നടക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്
Cybercriminals Targeting New Year Greeting

പുതുവത്സരവുമായി ബന്ധപെട്ട് അടുത്ത കുറച്ചു ദിവ സങ്ങളിൽ സൈബർ തട്ടി പ്പുകാർ നിങ്ങളുടെ വാ ട്‌സ്‌ആപ്പിലേക്ക് പുതുവ ത്സരാശംസകൾ അയച്ചേക്കാം.  അതിൽ ഒരു പുതിയ APK ഫയലും ലിങ്കും അടങ്ങിയിരിക്കും. നിങ്ങളുടെ പേരിൽ നിങ്ങളുടെ   സുഹ്യത്തുക്കൾക്ക് പുതുവത്സരാശംസകൾ അയക്കുവാൻ നിങ്ങൾക്ക് താൽപര്യം ഉണ്ടെങ്കിൽ ആകർഷകമായ പുതുവത്സര കാർഡ് ലഭി ക്കാൻ ഇതോടൊപ്പം ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക എന്നാണ് മെസേജിൽ പരാമർശിക്കുക.

ഈ ലിങ്കിൽ ക്ളിക്ക് ചെയ്യുന്നതോടുകൂടി സൈബർ തട്ടിപ്പുക്കാർ ഫോൺ ഹാക്ക് ചെ യ്യുകയും ആക്‌സസ് അവരിലേക്ക് ഷെയർ ചെയ്യപെടുകയും ചെ യ്യും.ഇതോടെ  മൊബൈൽ ഡാറ്റ, ഗ്യാലറി, കോൺടാക്ട് നമ്പറുകൾ മോഷ്ടിക്കപ്പെടാനും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്താനും സാധ്യതയുണ്ട്.  സൈബർ തട്ടിപ്പിൽ സാമ്പത്തിക നഷ്ടം സംഭവിച്ചാൽ ഉടൻതന്നെ 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പരുമായി ബന്ധപെടുക.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories