തൃശ്ശൂർ പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി പശുക്കുട്ടിയെ കൊന്നു.പാലപ്പിള്ളി പിള്ളേത്തോട് ആണ് സംഭവം.പിള്ളത്തോട് പാലത്തിനു സമീപം പുതുക്കാട് എസ്റ്റേറ്റിൽ പഴയ ഗ്രൗണ്ടിലാണ് പശുക്കുട്ടിയുടെ ജഡം കണ്ടെത്തിയത്.
പശുകുട്ടി ആരുടേതാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. മേഖലയിൽ പുലിശല്യം രൂക്ഷമായ സാഹചര്യത്തിൽ കൂടുകൾ സ്ഥാപിക്കാൻ വനം വകുപ്പ് തയ്യാറാകണമെന്ന് മലയോര കർഷക സംരക്ഷണ സമിതി ആവശ്യപ്പെട്ടു.