Share this Article
സ്വീകരണം ആവേശോജ്ജ്വലം; സ്വർണ്ണകപ്പുമായി വരുന്ന തൃശ്ശൂർ ടീമിനെ കൊരട്ടിയിൽ സ്വീകരിച്ചു
Thrissur Team Given Heroic Welcome in Koratti

സംസ്ഥാന സ്കൂൾ കാലോത്സവത്തിൽ വിജയിച്ച് സ്വർണ്ണകപ്പുമായി വരുന്ന തൃശ്ശൂർ ടീമിനെ കൊരട്ടിയിൽ സ്വീകരിച്ചു. റവന്യൂ മന്ത്രി കെ.രാജൻ ചാലക്കുടി എംഎൽഎ ടി.ജെ സനീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. തുടർന്ന് ജില്ലയിലെ  വിവിധ സ്ഥലങ്ങളിൽ സ്വീകരണം നൽകിയാണ് തൃശ്ശൂരിലെത്തിക്കുക.

കൊരട്ടിയിലെ സ്വീകരണത്തിനു ശേഷം   പുതുക്കാടും,  ഒല്ലൂരും സ്വീകരണം നൽകും. തുടർന്ന് തൃശൂർ  മോഡൽ ഗേൾസ് സ്കൂളിൽ എത്തുന്ന ടീമിന്  തൃശൂർ ടൗൺ ഹാളിൽ സ്വീകരണ നൽകും. സ്വീകരണ കേന്ദ്രങ്ങളിൽ മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സാംസ്കാരിക പ്രവർത്തകർ - വിദ്യാർത്ഥികൾ - രക്ഷകർത്താക്കൾ - അധ്യാപകർ പങ്കെടുക്കും.

കലോത്സവ വിജയത്തോടനുബന്ധിച്ച് തൃശൂർ ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലും ഇന്ന് വിജയദിനമായി ആചരിക്കും. സ്വീകരണ സ്ഥലങ്ങളിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories