Share this Article
Union Budget
വടക്കാഞ്ചേരി തിരുത്തിപറമ്പില്‍ പിതാവിനെയും മകനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം; പ്രതികള്‍ അറസ്റ്റില്‍
 Father & Son Hacked

തൃശൂര്‍ വടക്കാഞ്ചേരി തിരുത്തിപറമ്പില്‍ പിതാവിനെയും മകനെയും  വെട്ടിപ്പരിക്കേല്‍പ്പിച്ച  സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. തിരുത്തിപറമ്പ് സ്വദേശി രതീഷ് എന്ന മണികണ്ഠന്‍, അരവൂര്‍ സ്വദേശി ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്.


പെണ്‍കുട്ടിയുടെ മാറിടം സ്പർശിക്കുന്നതും പൈജാമയുടെ ചരട് വലിക്കുന്നതും ബലാത്സംഗ ശ്രമമല്ല: അലഹബാദ് ഹൈക്കോടതിയുടെ വിവാദ നിരീക്ഷണം

വിവാദ നിരീക്ഷണങ്ങളുമായി അലഹബാദ് ഹൈക്കോടതി. പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുന്നതോ പൈജാമയുടെ ചരട് പിടിച്ച് വലിക്കുന്നതോ ബലാത്സംഗ ശ്രമമായി കണക്കാക്കാന്‍ ആകില്ലെന്നാണ് അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ വിചാരണ നേരിടാനുള്ള കീഴ്‌ക്കോട് ഉത്തരവിനെതിരെ രണ്ട് പ്രതികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്. അലഹബാദ് ഹൈക്കോടതിയിലെ സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് റാം മനോഹര്‍ നാരായണ്‍ മിശ്രയുടെ സിംഗിള്‍ ബെഞ്ചിന്റേതാണ് വിവാദ നിരീക്ഷണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories