Share this Article
Flipkart ads
തൃശ്ശൂർ നഗരത്തിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു
Auto-rickshaw Catches Fire in Thrissur City

തൃശ്ശൂർ നഗരത്തിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു. ശക്തൻ ബസ് സ്റ്റാൻഡിനെ സമീപം ഇന്ന് രാവിലെയാണ്  തീപിടുത്തം ഉണ്ടായത്. സിഎൻജി ഓട്ടോറിക്ഷയിൽ ഗ്യാസ് ലീക്ക് ആയതാണ് തീപിടുത്തത്തിന് കാരണമെന്നാണ് സൂചന. ഫയർഫോഴ്സ് എത്തി തീ അണച്ചു. ആളപായമില്ല. 



തൃശൂൽ ഫ്ലാറ്റിലേക്ക് പടക്കമേറ്; ഫ്ലാറ്റിന്റെ ഡോറുകൾക്ക്‌ ഉൾപ്പെടെ കേടുപാട് സംഭവിച്ചു

തൃശ്ശൂർ പുല്ലഴിയിൽ ഫ്ലാറ്റിലേക്ക് പടക്കമേറ്. പുല്ലഴി കേരള സ്റ്റേറ്റ് ഹൗസിംഗ് കോളനിയിലെ ഫ്ലാറ്റിലേക്ക് ആണ് പടക്കം എറിഞ്ഞത്.. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരെ ടൗൺ വെസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തു..

ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. കെട്ടിടത്തിലെ  സുശീൽ കുമാർ എന്നയാളുടെ ഫ്ലാറ്റിലേക്കാണ് പടക്കം എറിഞ്ഞത്. പൊട്ടിത്തെറിയുടെ ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്.. തുടർന്ന് വെസ്റ്റ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞ വെസ്റ്റ് പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ മൂന്നുപേർ പടക്കം ഓടിപ്പോകുന്നത് കണ്ടതായി വിവരം ലഭിച്ചു.

ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രായപൂർത്തിയാകാത്ത രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യംചെയ്ത് വരികയാണ്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത  ഒരാൾകൂടി ഇനി  പിടിയിലാകാനുണ്ട്. ഇതേ കെട്ടിടത്തിലെ  മറ്റൊരു ഫ്ലാറ്റിലെ കുട്ടികളുമായി പടക്കം എറിഞ്ഞ  കുട്ടികൾക്ക്‌  തർക്കം നിലനിന്നിരുന്നു.

ഇതിന്റെ പ്രതികാരം എന്നോണം ആണ്  പടക്കം എറിഞ്ഞത്.  എന്നാൽ,  പടക്കം എറിഞ്ഞ  ഫ്ലാറ്റ് മാറിപ്പോയതായാണ് പൊലീസ് നൽകുന്ന വിവരം. അതേസമയം എന്തു തരം സ്ഫോടക  വസ്തുവാണ് എറിഞ്ഞതെന്ന്  കണ്ടെത്താനായി ഫോറൻസിക് സംഘം  സ്ഥലത്ത് എത്തി  പരിശോധന നടത്തിയിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories