കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് തൃശൂര്‍ ചാവക്കാട് വെള്ളക്കെട്ട്. ബ്ലാക്കാട് കടല്‍ പാര്‍ക്കിന് സമീപത്തെ വാഹന പാര്‍ക്കിങ് മേഖലയിലും തീരമേഖലയിലെ വ്യാപാര സ്ഥാപനങ്ങളിലുമാണ് വെള്ളം കയറിയത്. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് വേലിയേറ്റം ഉണ്ടായത്. ബീച്ചിലെ പാര്‍ക്കിന് സമീപത്തെ വാഹന പാര്‍ക്കിങ് മേഖലയിലേക്ക് വെള്ളം അടിച്ചുകയറുകയായിരുന്നു. ഇതിന് മുമ്പും സമാന നിലയില്‍ വേലിയേറ്റം ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.