തിരുവനന്തപുരം സ്വദേശിയായ 34കാരിയുടെ ആത്മഹത്യയില്‍ തൃശ്ശൂര്‍ സ്വദേശിയായ ഭര്‍ത്താവ് അറസ്റ്റില്‍. മതിലകം കഴുവിലങ്ങ് സ്വദേശി പ്രശാന്ത് ആണ് അറസ്റ്റില്‍ ആയത്. പ്രശാന്തിന്റെ പീഡനമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചത്.
തിരുവനന്തപുരം സ്വദേശി ആയ യുവതി ഫെയ്‌സ്ബുക്ക് വഴിയാണ് പ്രശാന്തിനെ പരിചയപ്പെടുന്നത്. പിന്നീട് ഇവര്‍ അടുപ്പത്തിലായി. തുടര്‍ന്ന് യുവതി മതിലകം കഴുവിലങ്ങിലെത്തി പ്രശാന്തിനൊപ്പം ഭാര്യ ഭര്‍ത്താക്കന്മാരായി ജീവിച്ചു വരികയായിരുന്നു.. പിന്നീട് പ്രശാന്തില്‍ നിന്നുള്ള പീഡനം സഹിക്കവയ്യാതെ ഇക്കഴിഞ്ഞ മൂന്നിന് യുവതി വീട്ടില്‍ തൂങ്ങി മരിക്കുകയായിരുന്നു..
യുവതിയുടെ ആത്മഹത്യയ്ക്ക് കാരണം ഭര്‍ത്താവില്‍ നിന്നുള്ള പീഡനമാണെന്ന പരാതിയും പോലീസിന് ലഭിച്ചിരുന്നു. ഇക്കാര്യം അന്വേഷണത്തില്‍ പോലീസ് സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് പ്രശാന്തിനെ അറസ്റ്റ് ചെയ്തത്.മതിലകം പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം കെ ഷാജിയും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.