തൃശൂര്‍ പുത്തൂരില്‍ ആഗോഗ്യവകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങളും, നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു. പുത്തൂര്‍ പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന ഹോട്ടലുകള്‍, കച്ചവടസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന.
പുത്തൂർ പഞ്ചായത്തിൻ്റെയും ആരോഗ്യ വിഭാഗത്തിൻ്റെയും നേതൃത്വത്തിലായിരുന്നു മിന്നൽ പരിശോധന. മരത്താക്കര സ്മാർട്ട് റസിഡൻസി, വെട്ടുകാടുള്ള പുത്തൂർ റസിഡൻസി, വെട്ടുകാട് സെൻ്ററിലെ സ്മോക്കി കിച്ചൺ എന്നിവടങ്ങളിൽ നിന്നും കേടുവന്നതും,
വെട്ടുകാട് പ്രവർത്തിക്കുന്ന സ്മോക്കി കിച്ചൺ, തീർത്ഥ സൂപ്പർ മാർക്കറ്റ് എന്നിവടങ്ങളിൽ നിന്നും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു.
വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർമാരായ സുരേഷ്, ജിഷ, ജുനിയർ ഹെൽത്ത് ഇൻസ്പെകടർമാരായ രാമചന്ദ്രൻ, രാഹുൽ, പഞ്ചായത്ത് ക്ലർക്ക് സജിത, ഒ എ അമൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.