തൃശൂര്‍ അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ നിലയില്‍ കണ്ടത്തി ചികിത്സ നല്‍കിയ കാട്ടാനയുടെ നില അതീവ ഗുരുതരം.. മസ്തകത്തില്‍ നിന്ന് പുഴു അരിച്ചിറങ്ങുന്ന ദൃശ്യങ്ങള്‍ കേരളവിഷന്‍ ന്യൂസിന് ലഭിച്ചു. ആനയെ മയക്കുവെടിവെച്ച് പിടികൂടി ചികിത്സ നല്‍കിയത് രണ്ടാഴ്ച മുമ്പ്.
സമസ്തയുമായുള്ള തർക്കം പരിഹരിക്കാൻ സാദിഖലി തങ്ങൾ രംഗത്ത്: നേതൃത്വവുമായി ആശയവിനിമയം നടത്തി
മുസ്തഫൽ ഫൈസിക്കെതിരായ നടപടിയിൽ പ്രതിഷേധം വേണമെന്ന് ആവശ്യപ്പെട്ട ലീഗ് അനുകൂലികളോട് സംയമനത്തിന്റെ പാത സ്വീകരിക്കണമെന്നാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ.കുഞ്ഞാലിക്കുട്ടിയും ആവശ്യപ്പെട്ടത്. പിന്നാലെ സാദിഖലി തങ്ങൾ തന്നെ തർക്കം പരിഹരിക്കാൻ ഇടപെടുകയായിരുന്നു. സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങൾ അടക്കമുള്ള നേതാക്കളുമായി സാദിഖലി തങ്ങൾ ആശയവിനിമയം നടത്തി.
കഴിഞ്ഞദിവസം ചേർന്ന സമസ്ത പൊതു വിദ്യാഭ്യാസ ബോർഡ് യോഗത്തിൽ പങ്കെടുക്കാൻ എത്തിയ സാദിഖലി തങ്ങൾ ഉമ്മർ ഫൈസി മുക്കവുമായി കൂടിക്കാഴ്ചയും നടത്തി. തർക്കം പരിഹരിച്ച് ഐക്യത്തോടെ മുന്നോട്ട് പോകണം എന്ന നിലപാടാണ് സാദിഖലി തങ്ങൾ അറിയിച്ചത്.
സമസ്ത നൂറാം വാർഷിക വേളയിൽ അനൈക്യം പാടില്ലെന്നാണ് സമസ്ത- ലീഗ് ഉന്നത നേതൃത്വങ്ങൾ വ്യക്തമാക്കുന്നത്. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ വരാനിരിക്കുന്നതും സമസ്തയുമായി ഐക്യത്തിൽ പോകാൻ ലീഗിനെ പ്രേരിപ്പിക്കുന്ന മറ്റു ഘടകങ്ങളാണ്.