തൃശ്ശൂർ ചാലക്കുടിയിൽ ബക്കാർഡി മദ്യം മാത്രം മോഷ്ടിക്കുന്നയാൾ പിടിയിൽ. ചാലക്കുടിയിലെ പ്രീമിയം കൗണ്ടറിൽ നിന്ന് മദ്യം മോഷ്ടിച്ച ചാലക്കുടി ആളൂർ സ്വദേശി മോഹൻദാസാണ് പിടിയിലായത്.
കുറച്ചുദിവസമായി പ്രീമിയം കൗണ്ടറിൽ നിന്ന് ബക്കാർഡി മദ്യം മോഷണം പോവുകയായിരുന്നു, പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് മോഹൻദാസ് മദ്യം മോഷ്ടിച്ച വിവരം ജീവനക്കാർക്ക് മനസ്സിലായത്.
ഇന്നലെ രാത്രി വീണ്ടും ബക്കാർഡി മോഷ്ടിച്ച് കൗണ്ടറിൽ നിന്ന് പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടയിൽ ജീവനക്കാർ മോഹൻദാസിനെ പിടികൂടുകയായിരുന്നു.