അതിരപ്പിള്ളി കാലടി പ്ലാന്റേഷന്‍ വെറ്റിലപ്പാറ പാലത്തിനു സമീപത്തെ ചായക്കട ആന തകര്‍ത്തു. പ്രദേശവാസി ജിജോയുടെ ചായക്കടയാണ് കാട്ടാന തകര്‍ത്തത്. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. ശബ്ദം കേട്ട് തൊട്ടടുത്തുള്ള ക്വാര്‍ട്ടേഴ്‌സിലെ ആളുകള്‍ എഴുന്നേറ്റു നോക്കിയപ്പോഴാണ് കാട്ടാന കട നശിപ്പിക്കുന്നതായി കണ്ടത്. സമീപവാസികളായ ജോസഫിന്റെയും, ദാസന്റെയും, ചായക്കടകളും ഭാഗികമായി കാട്ടാന തകര്‍ത്തിട്ടുണ്ട്.