ത്യശൂർ മുള്ളൂർക്കരയിൽ സ്വത്തു തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിനിടെ കത്തിക്കുത്ത്. കുടുംബാംഗങ്ങൾക്ക് ഗുരുതര പരിക്ക്.സംഭവവുമായി ബന്ധപ്പെട്ട് മുള്ളൂർക്കര സ്വദേശി ഉമ്മറിനെ ചെറുതുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. സ്വത്തു തർക്കത്തിനെ തുടർന്ന് മകളുടെ ഭർത്താവിനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് റാഫിയെ ത്യശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിനിടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളും പ്രതി അടിച്ചു തകർത്തു.