Share this Article
Union Budget
വീട്ടമ്മ ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ; കഴുത്തറുത്ത നിലയില്‍ മൃതദേഹം; പ്രതി പിടിയിൽ
വെബ് ടീം
posted on 30-12-2024
10 min read
HOUSE WIFE DIES

തൃശൂരില്‍ വീട്ടമ്മയെ ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തൃശൂര്‍ കുന്നങ്കുളം ആര്‍ത്താറ്റ് മണികണ്ഠന്‍റെ ഭാര്യ സിന്ധു (55) ആണ് മരിച്ചത്. കഴുത്ത് അറുത്തുമാറ്റിയ നിലയിലായിരുന്നു മൃതദേഹം. സിന്ധുവിന്‍റെ സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടു. 

വൈകിട്ട് ഏഴുമണിയോടെ ഭര്‍ത്താവ് പുറത്തുപോയ സമയത്തായിരുന്നു കൊലപാതകം. വീടിനോട് ചേർന്ന് ധാന്യങ്ങൾ പൊടിക്കുന്ന മില്ല് നടത്തുകയായിരുന്നു ഇവർ.

പ്രതിയെ പൊലീസ് പിടികൂടിയിട്ടുണ്ട്.മുതുവറ സ്വദേശി കണ്ണൻ ആണ് പിടിയിലായത്.


ചീരംകുളത്തു നിന്ന് നാട്ടുകാരാണ് ഇയാളെ പിടികൂടിയത്.മോഷണശ്രമത്തിനിടെയാണ് കൊലപാതകം. 

സിന്ധുവിന്റെ സ്വർണാഭരണങ്ങൾ പ്രതിയിൽ നിന്ന് കണ്ടെടുത്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories